ദോഹ: 2025-ലെ ദേശീയ സൈബർ ഡ്രില്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ദേശീയ സൈബർ സുരക്ഷാ ഏജൻസി (NCSA) ആദരിച്ചു. ദോഹയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനുമായി സംഘടിപ്പിച്ച ഡ്രില്ലിന്റെ ലക്ഷ്യങ്ങൾ പൂർണ്ണമായും കൈവരിക്കാൻ സാധിച്ചതായി സൈബർ ഡ്രിൽ കമ്മിറ്റി കമാൻഡർ മുഹമ്മദ് അൽ മന്നായി അറിയിച്ചു.രാജ്യത്തെ 13 സുപ്രധാന മേഖലകളിൽ നിന്നായി 95 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സൈബർ ഡ്രില്ലിന്റെ ഭാഗമായി.ആധുനിക സൈബർ വെല്ലുവിളികളെ നേരിടുന്നതിൽ വിവിധ സ്ഥാപനങ്ങളുടെ തയ്യാറെടുപ്പും കാര്യക്ഷമതയും വർധിപ്പിക്കാൻ ഈ പരിശീലനത്തിലൂടെ സാധിച്ചു.സൈബർ ഡ്രിൽ 2025-ന്റെ പ്രധാന കണ്ടെത്തലുകളും ഫലങ്ങളും ചടങ്ങിൽ ഹമദ് അൽ ഖാതർ അവതരിപ്പിച്ചു.
രാജ്യത്തിന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും സേവനങ്ങൾക്കും നേരെ ഉണ്ടാകാനിടയുള്ള സൈബർ ഭീഷണികളെ നേരിടാൻ ഖത്തർ എത്രത്തോളം സജ്ജമാണെന്ന് വിലയിരുത്താനാണ് ഈ പരിശീലനം ലക്ഷ്യമിടുന്നത്. ......
ദോഹ/ഇസ്താംബൂൾ: ഫലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ അചഞ്ചലമായ പിന്തുണ തുടരുമെന്ന് ശൂറ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിം പ്രഖ്യാപിച്ചു. തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ഇന്റർ പാർലമെന്ററി യൂണിയൻ അസംബ്ലിയുടെ ഭാഗമായി, ഫലസ്തീനെ പിന്തുണയ്ക്കുന്ന പാർലമെന്റുകളുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദ്ദേശപ്രകാരം ഫലസ്തീൻ ജനതയെ രാഷ്ട്രീയമായും മാനുഷികമായും സഹായിക്കാനുള്ള ശ്രമങ്ങൾ ഖത്തർ ശക്തമായി തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഫലസ്തീൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള പാർലമെന്റുകൾ ഒരേ സ്വരത്തിൽ സംസാരിക്കണമെന്നും സംയുക്ത നീക്കങ്ങൾ നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ......
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി കൂടിക്കാഴ്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുനേതാക്കളും വിലയിരുത്തി. ......
ദോഹ: ഖത്തറിലെ ട്രാവൽ, എയർ ഫ്രൈറ്റ് ഓഫീസുകളിൽ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി നടത്തിയ മിന്നൽ പരിശോധനയെത്തുടർന്ന് നിരവധി സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി. അംഗീകൃത നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ചില ഓഫീസുകൾ അടച്ചുപൂട്ടുകയും അവയുടെ ലൈസൻസുകൾ റദ്ദാക്കി ഔദ്യോഗിക റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
അതോറിറ്റിക്ക് കീഴിലുള്ള എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. ......
പി വി എ നാസർ
ദോഹ:സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹനീയരൂപമായ കുടുംബം എന്ന സങ്കൽപ്പത്തിന് ആദരമർപ്പിച്ച് ഖത്തർ കുടുംബദിനത്തിൽ രാജ്യത്തെ പ്രധാന പാതകളും സ്മാരകങ്ങളും ഹരിതാഭമായി. ഖത്തറിലെ പൊതുമരാമത്ത് വകുപ്പായ 'അശ്ഗാൽ' ഇന്നലെ (ബുദ്ധനാഴ്ച)രാത്രി നഗരഹൃദയത്തിലെ പ്രധാന ഇടങ്ങളെ പച്ച വെളിച്ചത്തിൽ കുളിപ്പിച്ചത്.
സമൂഹത്തിന്റെ നെടുംതൂണായ കുടുംബബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ ദീപാലങ്കാരം. ......
മുസ്ലികളുടെ സംരക്ഷകനായാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയപ്പെട്ടിരുന്നത്. സിദ്ധരാമുള്ള ഖാൻ എന്നൊക്കെ രാഷ്ട്രീയ പ്രതിയോഗികൾ അദ്ദേഹത്തെ പരിഹസിക്കാറുണ്ടായിരുന്നു. ......
ന്യൂഡൽഹി: കാമുകന്റെ പ്രതിശ്രുത വധുവിന് നേരേ ആസിഡ് ആക്രമണം നടത്തിയ യുവതി അറസ്റ്റിൽ. ഡൽഹിയിലെ ഇന്ദിരാ വിഹാറിലാണ് സംഭവം.......
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്സഭയിൽ വോട്ടെടുപ്പിലൂടെ അവതരണാനുമതി. 185 നെതിരെ 251പേരുടെ പിന്തുണയാണ് വനിതാ സംവരണ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കാൻ ലഭിച്ചത്. ......
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർലമെന്ററി പാർട്ടി നേതാവിനെ നാലാം തീയതി ഫലപ്രഖ്യാപനത്തിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. നാട്ടുകാരെ കൊണ്ട് വെറുതെ പറയിക്കരുതെന്നും കെ മുരളീധരൻ മുന്നറിയിപ്പ് നൽകി. ......
കൊച്ചി: വിഷുപ്പുലരിയിൽ കടലിൽ സാഹസിക ജീവൻ രക്ഷാദൗത്യവുമായി ദക്ഷിണ നാവിക സേന. ഉൾക്കടലിൽ
ആഴക്കടൽ എണ്ണ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓയിൽ റിഗിലെ ഹൃദയാഘാതം സംഭവിച്ച 42 കാരനായ ജീവനക്കാരനെയാണ് രക്ഷപ്പെടുത്തിയത്.
കൊച്ചി തീരത്തുനിന്നും ഏകദേശം 110 കിലോമീറ്റർ അകലെ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന 'ഗ്രേറ്റ്ഡ്രിൽ ചായ' (Greatdrill Chhaya) എന്ന ഓയിൽ റിഗിലെ 42കാരനെയാണ് അതിവേഗ നീക്കത്തിലൂടെ നാവികസേന ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. ......